Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Liju

"ക​ര​ഞ്ഞ് വോ​ട്ട് വാ​ങ്ങി, വീ​ടു​ക​ൾ ക​യ​റി അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി"; മ​ന്ത്രി എം. ​ലി​ജു​വി​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു. ​പ്ര​തി​ഭ

ആ​ല​പ്പു​ഴ: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി എം. ​ലി​ജു​വി​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ൻ എം​എ​ൽ​എ യു. ​പ്ര​തി​ഭ. ഫേ​സ്‌​ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം. എം. ​ലി​ജു ജ​യി​ച്ച​ത് ശ​രി​യാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ​യ​ല്ലെ​ന്നും, മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ​തോ​തി​ൽ ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണം ന‌​ട​ത്തി​യെ​ന്നും പ്ര​തി​ഭ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

"ലി​ജു ക​ര​ഞ്ഞ് വോ​ട്ട് വാ​ങ്ങു​ക​യാ​യി​രു​ന്നു. താ​ൻ ക​ര​ഞ്ഞ​ത് വോ​ട്ടി​ന് വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. ലി​ജു​വും കൂ​ട്ട​രും വീ​ടു​ക​ൾ ക​യ​റി എ​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി." - യു. ​പ്ര​തി​ഭ പ​റ​ഞ്ഞു. "ര​ണ്ട് ത​വ​ണ പ്ര​തി​ഭ ജ​യി​ച്ച​ത​ല്ലേ, ഇ​നി യു​ഡി​എ​ഫി​ന് അ​വ​സ​രം ത​ര​ണം" എ​ന്ന് പ​റ​ഞ്ഞ് വീ​ടു​ക​ൾ ക​യ​റി ത​ന്നെ ഒ​രു വി​ല്ല​ത്തി​യാ​ക്കി ചി​ത്രീ​ക​രി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഒ​രു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ച്ചാ​ണ് യു​ഡി​എ​ഫ് വി​ജ​യം നേ​ടി​യ​ത്.

കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് പ്ര​തി​ഭ വ്യ​ക്ത​മാ​ക്കി. കാ​യം​കു​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി താ​ൻ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ഴി​മ​തി​യു​ടെ ഒ​രു ക​റ​പോ​ലും ത​ന്‍റെ കൈ​ക​ളി​ൽ ഇ​ല്ലെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

 

Latest News

Corehub Up